Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dog Shelter

Thrissur

തെ​രു​വു​നാ​യശല്യം പ​രി​ഹ​രി​ക്കാ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ പ​ദ്ധ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ട്ട​ണ​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും തെ​രു​വു​നാ​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചു.

വാ​ര്‍​ഡ് ഒ​ന്നി​ല്‍ മൂ​ര്‍​ക്ക​നാ​ടാ​ണ് ഇ​പ്പോ​ള്‍ ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മാ​ണ​ത്തി​ന് 40 സെ​ന്‍റ് സ്ഥ​ലം പ്ര​തി​മാ​സം 10,000 രൂ​പ വാ​ട​ക​യ്ക്ക് അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​റും വാ​ട​ക​യും ന​ഗ​ര​സ​ഭ യോ​ഗം അം​ഗീ​ക​രി​ച്ചു. പ​ദ്ധ​തി സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും, വെ​ള്ള​ക്കെ​ട്ട് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​ക​ണ​മെ​ന്നും എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​വി. ശി​വ​കു​മാ​ര്‍, സി.​സി. ഷി​ബി​ന്‍, കെ. ​എ​സ്. പ്ര​സാ​ദ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.എ​ന്നാ​ൽ ആ​രോ​പ​ണ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വ്യ​ക്ത​മാ​ക്കി.

മാ​ടാ​യി​ക്കോ​ണം പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടു ദി​വ​സ​ത്തി​ല​ധി​ക​മാ​യി ശു​ദ്ധ​ജ​ല വി​ത​ര​ണം ല​ഭ്യ​മ​ല്ലെ​ന്ന് ടി.​കെ. ഷാ​ജു​വും, പൊ​റ​ത്തി​ശേ​രി മേ​ഖ​ല​യി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ച്ചി​ട്ടെ​ന്ന് ആ​ഴ്ച​ക​ളാ​യെ​ന്ന് സി.​സി. ഷി​ബി​നും യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു. കു​ടി​വെ​ള്ളപ്ര​ശ്‌​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​എ​സ്ഇ​ബി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗസ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് ജ​ന​റേ​റ്റ​ര്‍ വാ​ങ്ങി ന​ല്‍​കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​ണോ​യെ​ന്ന് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ എം.​പി. ജാ​ക്സ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up